സ്ത്രീ തന്നെയല്ലേ ധനം ?

32 Просмотры
Издатель
കുടുംബത്തിന്റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപാടു പെടുമ്പോളും മാതാപിതാക്കൾ ഇല്ലാത്ത കാശു സ്വരൂപിച്ചു വെക്കാറുണ്ട്- പെണ്മക്കളുടെ കല്യാണത്തിനു! പെണ്ണിനേക്കാൾ പ്രാധാന്യം പെണ്ണിന്റെ സ്വർണത്തിനു കൊടുക്കുന്ന പ്രവണതയും, സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യയും കൊലപാതകവും നടക്കുന്ന ഇക്കാലത്തൊരു NO GOLD WEDDING ആസൂത്രണം ചെയ്തു @keepitstylish_by_ammu .സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിക്കണം എന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്ന അമ്മുവിന് എങ്ങനെ അത് പ്രവർത്തികമാക്കണം എന്ന് അറിയുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ സ്റ്റൈലിംഗ് വീഡിയോസ് ചെയ്തു തുടങ്ങിയത്. ഒരു വസ്ത്രം തന്നെ പലരീതിയിൽ സ്റ്റൈൽ ചെയ്യാനും, ബഡ്ജറ്റിൽ ഒതുങ്ങുന്ന ഫാഷൻ പരീക്ഷിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന അമ്മുവിനു പറയാനുള്ളത് ഇത്രമാത്രം- "മാതാപിതാക്കൾക്കോ ഭർത്താവിനോ നല്ല വരുമാനം ഉണ്ടെന്നു കരുതി നമ്മൾ ഒതുങ്ങിക്കൂടാതെ ഒരു രൂപ എങ്കിലും സ്വന്തമായിട്ട് സമ്പാദിക്കാൻ കഴിഞ്ഞാൽ, അതിന്റെ ഒരു ബഹുമതി വേറെ തന്നെ ആണ്. നാളെ ഒരു എമർജൻസി സിറ്റുവേഷൻ ഉണ്ടാകുമ്പോൾ നമുക്കവരെ സഹായിക്കാനും നമ്മളെ തന്നെ പരിപാലിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണ്!"
@styledbyammu

.
.
.
#nogoldwedding #wedding #styling #career #dreamcareer #financialfreedom #financialindependence #dailypositivity #dailymotivation #dailyinspiration #malayalammotivation #malayalammotivationalreels #malayalammotivationaltalks #joshtalksmalayalam
Категория
Украшения
Комментариев нет.